Music
No music uploaded yet
Subscribe to abdurahman's music by RSS or iTunes. You can also Embed this Playlist
About abdurahman
Location
Bio
വൈശാഖമാസത്തിലെ സൂര്യന്‍ ഭൂമിയെ ചുട്ടുപൊളളിച്ചു കൊണ്ടിരുന്നു. മഞ്ഞ പട്ടുത്തരീയം കൊണ്ട്‌നെറ്റിയിലെ വിയര്‍പ്പു തുടച്ച് സീത കാട്ടിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഒടുവില്‍ തളര്‍ന്ന് ഒരുവൃക്ഷച്ചുവട്ടിലിരുന്നു.
കഴുത്തില്‍ കിടന്ന മഞ്ഞച്ചരടിലെ മംഗല്യസൂത്രം കൈയിലെടുത്തു അവള്‍ പതുക്കെ വിളിച്ചു. `ആര്യപുത്രാ….`.
നിശാഗന്ധിച്ചെടികളുടെ മറവില്‍ നിന്ന് രാമനെ ഒളിച്ചു നോക്കിയ മൈഥിലിയായി അവള്‍ ഒരു വേള മാറി. സീതയുടെ മുഖത്ത് ലജ്ജയുടെ നേരിയ ചുവപ്പു പടര്‍ന്നു.
തന്‍െറ വീര്‍ത്ത വയറിനു മേല്‍ കൈ വച്ച് അവളോര്‍ത്തുതന്‍െറ മക്കള്‍, സൂര്യവംശത്തിന്‍െറ ഭാവിസമ്രാട്ടുകള്‍. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴേ സൂതികര്‍മ്മിണിപറഞ്ഞിരുന്നു ഇരട്ടമക്കളായിരിക്കുമെന്ന്.
സീതക്ക് അപ്പോള്‍ എന്തുകൊണ്ടോ തന്‍െറ അച്‌ഛനെ ഓര്‍മ വന്നു, ജനകനെയല്ല, മൂവുലകങ്ങളെയും വിറപ്പിക്കാന്‍ കെല്‌പുളള തന്‍െറ അച്‌ഛനെ, ശ്രീജിതനായ രാവണനെ.
പേരറിയാത്ത ഏതോ ഒരു വൃക്ഷത്തണലിലിരുന്നപ്പോള്‍ അശോകവനികയിലെ ശിംശപാവൃക്ഷച്ചുവട്ടിലാണ്‌താനെന്ന് സീതക്കു തോന്നി.
നികുംഭിലയില്‍ നിന്ന് രാവണന്‍െറ പഞ്ചചാമരം കേള്‍ക്കുന്നുണ്ടോ?
സീതകണ്ണുകളടച്ചിരുന്നു.
തോളില്‍ ഒരു തണുത്ത കരസ്‌പര്‍ശം. സീത കണ്ണുകള്‍ തുറന്നു. നരച്ചു തുടങ്ങിയ വെളള വസ്‌ത്രം, പണ്ടെന്നോസുന്ദരിയായിരുന്നുവെന്നോര്‍മിപ്പിക്കുന്ന മുഖം, ഛേദിക്കപ്പെട്ട നാസിക. ഞെട്ടലോടെ സീത തിരിച്ചറിഞ്ഞു. ശൂര്‍പ്പണഖ! ഭയന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ സീതയെ പിടിച്ചിരുത്തി കൊണ്ട് ശൂര്‍പ്പണഖ പറഞ്ഞു.
`പേടിക്കേണ്ട, അനാഥയായ സീതയെ കൊന്നിട്ട് ശൂര്‍പ്പണഖയ്ക്ക് ഒന്നും നേടാനില്ല. എന്താ ജാനകിയെ മിഥിലക്കുംവേണ്ടാതായോ?`
ശൂര്‍പ്പണഖയുടെ സ്വരത്തില്‍ പരിഹാസമായിരുന്നോ? സീതക്ക് തിരിച്ചറിയാനായില്ല.
കൈയിലിരുന്ന മണ്‍പാത്രത്തിലെ ജലം ശൂര്‍പ്പണഖ സീതക്കു നേരെ നീട്ടി. ഒന്നു സംശയിച്ച ശേഷം സീത അതു വാങ്ങികുടിച്ചു.
ശൂര്‍പ്പണഖ സീതയെ താങ്ങിയെഴുന്നേല്‌പിച്ചു.
`ആ കുന്നിന്‍െറ താഴ്‌വരയില്‍ വാല്‌മീകിയുടെ ആശ്രമമാണ്. നിനക്കവിടെ അഭയം ലഭിക്കും.`
വനവീഥികളിലൂടെ സീതയുടെ കൈ പിടിച്ച് ശൂര്‍പ്പണഖ നടന്നു.
അകലെ ആശ്രമം കണ്‍മുന്നില്‍ തെളിഞ്ഞപ്പോള്‍ ശൂര്‍പ്പണഖ പറഞ്ഞു.
`സീത നടന്നോളൂ, ഞങ്ങള്‍ നിശാചരര്‍ക്ക് ഇവിടെ വരയെ പ്രവേശനമുളളൂ.`
നടക്കാനാഞ്ഞ സീത നിന്നു. അവള്‍ ശൂര്‍പ്പണഖയെ പുണര്‍ന്നു. ആ പരിരംഭണത്തില്‍ രാക്ഷസിയും മനുഷ്യസ്‌ത്രീയുംഒന്നായി. കൊന്നവന്‍െറ ഭാര്യയും മരിച്ചവന്‍െറ സഹോദരിയും ഒന്നായി. സീതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
നന്ദി പറയാനാഞ്ഞ സീതയെ ശൂര്‍പ്പണഖ വിലക്കി.
`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.`
സീത നടന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്ന് യാജ്‌ഞവല്‌ക്യന്‍െറ പാഠശാലയില്‍ പണ്ട് പഠിച്ചത് സീത ഓര്‍ത്തു.
വാല്‌മീകിയുടെ ആശ്രമകവാടത്തിലേക്ക് സീത കാലെടുത്തു വച്ചപ്പോള്‍ അന്തരീക്ഷത്തിലെ ഗ്രീഷ്‌മത്തെ തണുപ്പിച്ചുകൊണ്ട് മഴ പെയ്‌തു. ഒപ്പം സീതയുടെ മനസ്സിലും….
Stats
Joined on November 19, 2011 and posted 0 comments, 0 replies and started 0 discussionsMusical Instruments
പാരഡിഗാനം….എന്നാലുമെന്റെണ്ണാ,ഇതല്‍പ്പം കടന്നുപോയി……
•ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ……:)
•സാൾട്ട് ആന്റ് പെപ്പറിലെ മാന്ത്രികത
•ശ്യാം – പാട്ടിന്റെ വഴിയിൽ
•എന്നാലും എന്റെ ദാസേട്ടാ…….!!!
•Required list of good malayalam melody songs
•ഈ ഗാനം അറിയുമോ?
•എന്താണ് പാട്ടിലെ കാവ്യത്വം?
•എം ജി ശ്രീകുമാറിന്റെ ഗാനമേള വെറുപ്പിച്ചു
•ആരേലും ഒന്നു പാടാമോ ????

